Sunday, July 7, 2013

ഡി എസ് എല്‍ ആര്‍ – എങ്ങിനെ ഒരു നല്ല ചിത്രം ഫ്രൈമിലാക്കാം…?

ഡി എസ് എല്‍ ആറിനെക്കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഏകദേശ ധാരണ മുന്‍ ലേഖനങ്ങളില്‍ നിന്നും കിട്ടിക്കാണുമല്ലോ. ഇനി നമുക്ക് എങ്ങിനെ ഒരു നല്ല ചിത്രം ഫ്രെയിമിലാക്കാം എന്ന് പഠിക്കാം.
ആദ്യമായി ഒരു ക്യാമറയില്‍ ഫോട്ടോ എടുക്കുന്നതിനുമുന്‍പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
  1. ഫോട്ടോ എടുക്കുന്നതിനു മുന്‍പ് ക്യാമറയുടെ ലെന്‍സ് ക്ലീന്‍ ആണോ എന്നുറപ്പുവരുത്തുക.
  2. പോടിപടലങ്ങലോ, ഈര്‍പ്പമോ ഉണ്ടെങ്കില്‍ അത് വൃത്തിയാക്കിയ ശേഷം മാത്രം ഫോട്ടോ ഷൂട്ട് ചെയ്യുക.
  3. ക്യാമറയുടെ ബാറ്ററിയില്‍ ചാര്‍ജ് ഫുള്‍ ആണെന്ന് ഉറപ്പുവരുത്തുക.
  4. ഡി എസ് എല്‍ ആര്‍ ആണെങ്കില്‍ ക്യാമറ സെന്‍സര്‍ ക്ലീന്‍ ആണോ എന്നും ഉറപ്പുവരുത്തുക.
  5. നിങ്ങള്‍ ഒരു മാക്രോ ഷോട്ട് എടുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഒരു െ്രെടപോടില്‍ ക്യാമറ സെറ്റ് ചെയ്യുക.
ഒരു നല്ല ഫോട്ടോ എടുക്കാനായി നാം കുറച്ചുകാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി.
ആദ്യമായി നിങ്ങളുടെ ക്യാമറയുടെ ബേസിക് ഫങ്ങ്ഷനുകളും, ഓപ്പറേഷനും നന്നായി മനസിലാക്കുക. അതിനായി നിങ്ങള്‍ക്ക് ക്യാമറ മാന്വല്‍ ഒരുപ്രാവശ്യം മനസിരുത്തി വായിച്ചാല്‍ മതിയാകും. നിങ്ങള്‍ നിങ്ങളുടെ ചുറ്റുപാടും കാണുന്ന എല്ലാത്തിനെയും നിരീക്ഷിക്കുക, നിങ്ങള്‍ക്ക് അവയില്‍ നിന്നും ഒരു നല്ല ചിത്രം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ഒന്നാമത്തെ കടമ്പകഴിഞ്ഞു. അതായത് നല്ല ഫോട്ടോകള്‍ എടുക്കാന്‍ എപ്പോളും നല്ല നിരീക്ഷണപാടവം ഉണ്ടായിരിക്കണം. ഒരേ വസ്തുവിനെതന്നെ ഒന്നിലധികംതവണ പലരീതിയില്‍ ചിത്രീകരിക്കുക, അപ്പോളെ നിങ്ങള്‍ക്ക് ആ വസ്തുവിനെ ഏതുരീതിയില്‍ ഫ്രയ്മിലാക്കിയാല്‍ കൂടുതല്‍ ഭംഗിയുള്ളതാക്കാം എന്ന് മനസിലാകു. ക്ഷമയോടെ ഓരോ വസ്തുക്കളും ഫ്രെയ്മിലാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ക്യാമറ ആദ്യമായി ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ ഒരിക്കലും ഷട്ടര്‍ സ്പീഡ്, അപ്പരെചെര്‍, ഐ എസ ഓ എന്നീ സംഗതികള്‍ ഓര്‍ക്കേണ്ടതില്ല. ആദ്യമാദ്യം ഓട്ടോ മോഡില്‍ ചിത്രങ്ങളെടുത്ത്, എങ്ങിനെ ഒരു വസ്തുവിനെ ശരിയായി, ഭംഗിയോടെ ഫ്രായ്മിലാക്കാം എന്ന് പഠിക്കുക. ഒപ്പം ഡി എസ് എല്‍ ആര്‍ ആണെങ്കില്‍ ലെന്‍സ് എങ്ങിനെ സൂം ചെയ്യാം എന്നും എങ്ങിനെ ഫോക്കസ് ചെയ്യാം എന്നും പഠിക്കുക. സാധാരണയായി സൂം ചെയ്യാന്‍ എല്ലാ ലെന്‍സുകളിലും സൂം റിംഗ് ഉണ്ടായിരിക്കും. അവ ക്രമീകരിച്ചു നിങ്ങള്‍ക്ക് സൂം ചെയ്യാം. ഫോക്കസിംഗ് ഓട്ടോമാറ്റിക് ആയും മാന്വല്‍ ആയും ചെയ്യാം. അതിനും ബട്ടണുകള്‍ ലെന്‍സില്‍ത്തന്നെ കാണാം. അങ്ങിനെ ഒരു നല്ല ഫോട്ടോ ഫ്രെയ്മിലാക്കാന്‍ കഴിയും എന്നുറപ്പായതിനുശേഷം മാത്രം പ്രോഗ്രാം മോഡില്‍ പോയി ഷട്ടര്‍ സ്പീഡ്, അപ്പരെചെര്‍ എന്നിവ കണ്ട്രോള്‍ ചെയ്തു ഫോട്ടോകള്‍ എടുത്തുതുടങ്ങാം.
ക്യാമറയുടെ പിക്‌സലുകളും സെന്‍സര്‍ ടൈപ്പും ഒന്നുംതന്നെ തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ടതില്ല. കാരണം നിങ്ങളെടുക്കുന്ന ഒരു ഫോട്ടോയുടെ ഭംഗിയെ ഇവ ഒരുതരത്തിലും ബാധിക്കുകയില്ല. എപ്പോളും ജിജ്ഞാസയോടെ ഒരു വസ്തുവിനെ ഫ്രെയ്മിലാക്കാന്‍ ശ്രമിക്കുക. അപ്പോളെ വ്യത്യസ്തമായ ചിത്രങ്ങള്‍ നിങ്ങളുടേതാക്കാന്‍ കഴിയൂ. എപ്പോളും നിങ്ങളെടുക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവിനെ പൂര്‍ണ്ണമായും ഫ്രെയ്മില്‍ ഉള്‍ക്കൊള്ളിച്ച് ഷൂട്ട് ചെയ്യുക, എങ്കില്‍ മാത്രമേ ആ ചിത്രത്തിന് പൂര്‍ണ്ണത കൈവരൂ.നിങ്ങള്‍ എടുക്കാനുദ്ദേശിക്കുന്ന വസ്തുവിനെ വ്യക്തമായും കൃത്യമായും ഫ്രെയ്മില്‍ ഉള്‍പ്പെടുത്തിയാല്‍ 90% ത്തോളം നിങ്ങളുടെ ഫോട്ടോ നന്നായിരിക്കും.
പ്രകാശം കൃത്യമായ അനുപാതത്തില്‍ ഉണ്ടെങ്കില്‍ എടുക്കുന്ന ചിത്രം ഒരുപരിധി വരെ നന്നായിരിക്കും. പ്രകാശം ഉള്ള സ്ഥലത്തുനിന്നു എടുക്കുന്ന ചിത്രങ്ങള്‍ക്ക് എപ്പോളും മിഴിവ് കൂടുതലായിരിക്കും. അതിനാല്‍ ഓര്‍ക്കുക, പ്രകാശം ഒരു നല്ലചിത്രം ഉടലെടുക്കാനുള്ള അവിഭാജ്യഘടകമാണ്..


Read & Share on 

http://boolokam.com/archives/53423#ixzz2YNbujQFM

No comments:

Post a Comment