Sunday, July 7, 2013

നിശ്ചല ദൃശ്യങ്ങള്‍ – ഡി എസ് എല്‍ ആര്‍ ക്യാമറകളെ കുറിച്ചൊരു പഠനം

പ്രിയ  വായനക്കാരെ…
വര്‍ണ്ണങ്ങളെയും, വരകളെയും, മഴയും, മഴവില്ലിനെയും തന്റെ മിഴികളാല്‍ ഒപ്പിയെടുക്കുന്ന ഒരു മിടുക്കനുണ്ട്. ആരാണെന്ന് ഊഹിക്കാമോ..? മറ്റാരുമല്ല, നമ്മുടെ ക്യാമറാക്കണ്ണുകള്‍ ഈ സ്റ്റില്‍ ക്യാമറകളില്‍ ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ള ഡി എസ് എല്‍ ആര്‍ എന്നയിനം ക്യാമറകളും അവയുടെ ഉപയോഗരീതികളും വിവരിക്കുന്ന ഒരു പംക്തിയാണ് ഞാന്‍ എഴുതുന്നത്… എല്ലാവരും അഭിപ്രായങ്ങളും നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങളും അറിയിക്കാന്‍ മറക്കരുതേ. വരും ദിവസങ്ങളില്‍ ഈ പംക്തിയുടെ തുടര്‍ഭാഗങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നതായിരിക്കും.ഇന്ന് ഡി എസ് എല്‍ ആര്‍ ക്യാമറകള്‍ ഈതെല്ലാം തരത്തില്‍ ഉണ്ടെന്നും അവ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം ആണെന്നും നോക്കാം.
പ്രധാനമായും നികോണ്‍, കാനോണ്‍ എന്നീ കമ്പനികളാണ് ഡി എസ് എല്‍ ആര്‍ ക്യാമറകള്‍ വിപണിയില്‍ എത്തിക്കുന്നത് (മറ്റു പല കമ്പനികളുടെയും ഡി എസ് എല്‍ ആര്‍ ലഭ്യമാണ്). ആദ്യം ഒരു ഡി എസ് എല്‍ ആര്‍ എടുക്കുന്നതിനു മുന്‍പ് നാം അറിഞ്ഞിരിക്കേണ്ട കുറച്ചു ചെറിയ വലിയ കാര്യങ്ങള്‍ ഉണ്ട്.
  1. വെറുമൊരു ഫോട്ടോ എടുക്കാന്‍ മാത്രമായി ഒരു ഡി എസ് എല്‍ ആര്‍ ക്യാമറയുടെ ആവശ്യം ഇല്ല .
  1. ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ളവര്‍ക്കും അതില്‍ പുതിയ വഴികള്‍ തേടുന്നവര്‍ക്കും ഒരു ബിഗിനര്‍ ഡി എസ് എല്‍ ആര്‍ ക്യാമറ ഉപയോഗിക്കാവുന്നതാണ് .
  1. നിങ്ങളുടെ ഉപയോഗവും ആവശ്യങ്ങളും അനുസരിച്ചുമാത്രമേ ഡി എസ് എല്‍ ആര്‍ ക്യാമറ തിരഞ്ഞെടുക്കാവു.
  1. തുടക്കക്കാര്‍ എപ്പോളും കുറഞ്ഞ പ്രക്രിയകളുള്ള ഡി എസ് എല്‍ ആര്‍ ക്യാമറ വാങ്ങുന്നതായിരിക്കും ഉത്തമം.
  1. ഫോട്ടോഗ്രാഫിയില്‍ തന്നെ ഒരുപാട് തരങ്ങളുണ്ട്. ഉദാഹരണത്തിന് മാക്രോ ഫോട്ടോഗ്രഫി, ലാന്‍ഡ് സ്‌കേപ് & പോര്‍ട്രെയിറ്റ് ഫോട്ടോഗ്രഫി എന്നിവ . അതിനാല്‍ നിങ്ങളുടെ കഴിവ് ഏതുതരം ഫോടോഗ്രഫിയിലാണോ തെളിയിക്കാന്‍ ഉദ്ദേശിക്കുന്നത്, അതിനനുസരിച്ചുള്ള ലെന്‍സുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ലെന്‍സുകള്‍ തിരഞ്ഞെടുക്കുന്നത്, ക്യാമറ തിരഞ്ഞെടുക്കുന്നതുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.
  1. ഡി എസ് എല്‍ ആര്‍ ക്യാമറകളുടെ ഉപയോഗംപോലെതന്നെ പ്രാധാന്യമുള്ള സംഗതിയാണ് അവയുടെ പരിപാലനവും . ശരിയായ രീതിയിലുള്ള ഉപയോഗവും പരിപാലനവും ക്യാമറയുടെ പിക്ചര്‍ ക്ലാരിറ്റിയും, ലൈഫും നിലനിര്‍ത്തും.
  1. ഡി എസ് എല്‍ ആര്‍ ക്യാമറ വളരെ സെന്‍സിറ്റിവ് ആണ്. ചൂടും തണുപ്പും മഞ്ഞും മഴയുമെല്ലാം ക്യാമറയെ ബാധിക്കും . അതിനാല്‍ അവയുടെ പരിപാലനത്തില്‍ യാതൊരു വിട്ടുവീഴ്ചകളും പാടില്ല.
ഇത്രയുമാണ് ഒരു ഡി എസ് എല്‍ ആര്‍ എടുക്കുന്നതിനു മുന്‍പ് നാം അറിഞ്ഞിരിക്കേണ്ട കുറച്ചു ചെറിയ വലിയ കാര്യങ്ങള്‍.


Read & Share on 
http://boolokam.com/archives/52970#ixzz2YNUB1rtU

No comments:

Post a Comment